Jose K Mani
ജയപരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറില്ല: ജോസ് കെ മാണി
പാര്‍ട്ടിക്ക് ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം | ജയ പരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറുന്ന രീതി കേരള കോണ്‍ഗ്രസിനില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പാര്‍ട്ടിക്ക് ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളുമായി ചര്‍ച്ച നടന്നു. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം സി പി എം നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ആവശ്യം നതാക്കള്‍ കേട്ടു. എല്‍ ഡി എഫില്‍ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മറ്റേതെങ്കിലും പദവി നല്‍കാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ യു ഡി എഫില്‍ നിന്ന് പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എല്‍ ഡി എഫില്‍ ചേരുകയെന്നത്. അതില്‍ ഒരു മാറ്റവും ഇല്ല. ഉയര്‍ന്നു കേള്‍ക്കുന്നത് ചില മാധ്യമ ഗോസിപ്പ് മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പല ഘടകങ്ങള്‍ കൊണ്ടാണ്. പരാജയം അംഗീകരിക്കുന്നു. ബി ജെ പി ഓഫര്‍ വച്ചാതായൊന്നും എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.