LIFESTYLE
നാലു മണിക്ക് ശേഷം പഴങ്ങള്‍ കഴിക്കാന്‍ പാടില്ല; കാരണമിതാണ്
നമ്മുടെ പ്രാതലിനും മദ്ധ്യാഹ്ന ഭക്ഷണത്തിനും അത്താഴത്തിനും പ്രത്യേക സമയമുണ്ടെന്നതുപോലെ പഴങ്ങള്‍ കഴിക്കാനും പ്രത്യേക സമയമുണ്ട്
വൈറ്റമിനിന്റേയും മിനറലുകളുടേയും കലവറകള്‍ തന്നെയാണ് ഫലവര്‍ഗങ്ങള്‍. ദിവസം രണ്ടുനേരമെങ്കിലും പഴവര്‍ഗത്തില്‍പ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ശരീരഭാരം കുറക്കാനും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും പഴങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്നും പറയാറുണ്ട്. എന്നാല്‍, നമ്മുടെ പ്രാതലിനും മദ്ധ്യാഹ്ന ഭക്ഷണത്തിനും അത്താഴത്തിനും പ്രത്യേക സമയമുണ്ടെന്നതുപോലെ പഴങ്ങള്‍ കഴിക്കാനും പ്രത്യേക സമയമുണ്ട്. പഴങ്ങള്‍ കഴിക്കുന്നതിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാന്‍ അവ സന്ധ്യക്ക് സൂര്യാസ്തമനത്തിന് മുമ്പ് കഴിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്.
ആയുര്‍വേദ വിധികള്‍ പ്രകാരം വൈകുന്നേരങ്ങളില്‍ പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തേയും ദഹനത്തേയും ബാധിക്കുന്നു. ഇന്‍സ്റ്റന്റ് എനര്‍ജിയുടെ ഉറവിടമാണ് പഴങ്ങളെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇവ കഴിക്കുന്നത് മൂലം കാരണമാവുമെന്നും ആയൂര്‍വേദം പറയുന്നു. ഉറക്കത്തോട് അടുത്ത് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാവുന്നു. കൂടാതെ സൂര്യാസ്തമനത്തിന് ശേഷം ദഹന പ്രക്രിയ മെല്ലയാവുമെന്നുതിനാലും ഈ സമയത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയൂര്‍വേദം പറയുന്നത്.
ഒഴിഞ്ഞ വയറില്‍ അതിരാവിലെയാണ് പഴങ്ങള്‍ കഴിക്കാനുള്ള മികച്ച സമയം. പത്ത് മണിക്കൂറോളം ഉറങ്ങുന്ന ഒരാള്‍ രാവലെ എഴുന്നേല്‍ക്കുമ്പോള്‍ ഒഴിഞ്ഞ വയറോടെയാണ് എഴുന്നേല്‍ക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം രാവിലെ കഴിക്കുന്നത് അതിലെ ന്യുട്രിയന്റ്‌സ് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇത് മെറ്റബോളിസം നല്ല രീതിയില്‍ നടക്കാനും കാരണമാകുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് ശേഷം 3.5 മുതല്‍ 4 മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷമേ പഴങ്ങള്‍ കഴിക്കാന്‍ പാടുള്ളൂ.
പഴങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കൂടെ പാലോ പച്ചക്കറികളോ കഴിക്കരുതെന്ന് ആയൂര്‍വേദം നിര്‍ദ്ദേശിക്കുന്നു. പാലിനും പച്ചക്കറികള്‍ക്കുമൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വിഷാംശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്നാണ് ആയൂര്‍വേദം പറയുന്നു. ശരിയായ ദഹനം നടക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ശരീരത്തില്‍ വിഷാംശം രൂപീകരിക്കപ്പെട്ടാല്‍ തളര്‍ച്ചയടക്കമുള്ള ആരോഗ്യ പ്രശ്‌നമുണ്ടാവും.