Kerala
ഇന്ധന സെസ്: പ്രതിപക്ഷം സത്യഗ്രഹ സമരത്തിന്
ഇന്ന് പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്.
തിരുവനന്തപുരം | ഇന്ധന സെസിനെതിരെ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്താൻ പ്രതിപക്ഷ എം എല്‍ എമാര്‍. ഒരു വിഭാഗം എം എൽ എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാറിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭാ നടപടികൾ തടസ്സപ്പെടുത്താത്ത രീതിയിലുള്ള സമരമുറകളാണ് പ്രതിപക്ഷം ആവിഷ്കരിച്ചത്.
സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് ഭരണകക്ഷിക്ക് അനുകൂലമാകുമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇന്ന് പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ വിവിധ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.
വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നൽകി.