Kerala
ഇന്ധന ചോര്‍ച്ച; എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
പ്ലാന്റിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കോഴിക്കോട്| കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പ്ലാന്റിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ നാലിനാണ് പ്ലാന്റില്‍നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായത്.
പ്ലാന്റിന് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെയും പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇന്ധന ചോര്‍ച്ചയുണ്ടായതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. പ്ലാന്റ് അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
---- facebook comment plugin here -----