Connect with us

oil price hike

ഇന്ധന വില വര്‍ധന: അടിയന്തര പ്രമേയ നോട്ടീസുമായി എ എ ആരിഫ്

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ യു ഡി എഫ് അംഗങ്ങളായ ആന്റോ ആന്റണിയും ടി എന്‍ പ്രതാപനും ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന, പാചക വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇടത് എം പിയായ എ എ ആരിഫ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഇക്കാര്യം ലോക്‌സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

അതിനിടെ, സില്‍വര്‍ ലൈന്‍ വിഷയത്തില്‍ യു ഡി എഫ് അംഗങ്ങളായ ആന്റോ ആന്റണിയും ടി എന്‍ പ്രതാപനും ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തിനായുള്ള കല്ലിടലിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് നോട്ടീസ്.

Latest