fuel price
ഇന്ധന വില വര്‍ധനവ്: അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം | ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം എല്‍ എയാണ് നോട്ടീസ് നല്‍കിയത്. പെട്രോള്‍, ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അധിക നികുതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാചകവാതക വില കൂട്ടുന്നതും സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
അതേസമയം ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വര്‍ധനയില്‍ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബര്‍.
---- facebook comment plugin here -----