Connect with us

National

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി | രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു.

പാറശാലയില്‍ പെട്രോള്‍ വില 110.11 രൂപയാണ്. ഡീസല്‍ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

എണ്ണക്കമ്പനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

 

Latest