Connect with us

petrol price

രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു

പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്‌

Published

|

Last Updated

ന്യൂഡല്‍ഹി | ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവ് തുടര്‍ക്കഥയാകുന്നു. തുടര്‍ച്ചായായി മൂന്നാം ദിനവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപ, ഡീസലിന് 94.58 രൂപ എന്നിങ്ങനെയാണ് നിലവിലെ വില.

ഇന്നലെ ഡീസല്‍ ലിറ്ററിന് 27 പൈസയാണ് കൂട്ടിയത്. ഞായറാഴ്ച 26 പൈസയും ഇന്നലെ 27 പൈസയും വര്‍ധിപ്പിച്ചിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

 

 

Latest