Connect with us

National

തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു; രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് കൂടിയത് 1.78 രൂപ

എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ദിവസവും വിലവര്‍ധന ഉണ്ടാകുമെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ദിവസവും വിലവര്‍ധന ഉണ്ടാകുമെന്നാണ് സൂചന.

ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വര്‍ധിപ്പിച്ചത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും ഇന്നലെ വില വര്‍ധിപ്പിച്ചിരുന്നു. 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.

Latest