Connect with us

National

പതിവ് തെറ്റിക്കാതെ ഇന്ധന വില ഇന്നും വര്‍ധിച്ചു

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് വര്‍ധിപ്പിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു.

യു പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നവംബർ പകുതി മുതൽ ഇന്ധന വില വർധനയുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഇന്ധന വില വർധനയും ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയിലധികമായി രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നുണ്ട്.

അതിനിടെ, ഇന്നലെ മണ്ണെണ്ണക്കും വില വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് ഒറ്റയടിക്ക് 22 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന ഈ മാസം നിലവില്‍ വരും. ഇതോടെ ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണക്ക് 81 രൂപ നല്‍കേണ്ടി വരും.

Latest