Connect with us

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെകുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബി ജെ പിയുടെ മാനസ പുത്രനായ യോഗ ഗുരു രാംദേവ്.
2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ വില 40 രൂപയിലേക്ക് കുറയുമെന്ന് രാംദേവ് പറഞ്ഞിരുന്നു. ഇതിനെകുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതികരണം ആരാഞ്ഞത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് താങ്കള്‍ക്ക് നല്ലതല്ലെന്ന് രാംദേവ് ഭീഷണിപ്പെടുത്തി.
അത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം തരേണ്ടയാളാണോ ഞാന്‍. അങ്ങനെയൊരു പരാമര്‍ശം ഞാന്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് പറയില്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ- ക്ഷുഭിതനായികൊണ്ട് രാംദേവ് പറഞ്ഞു.

വീഡിയോ കാണാം

Latest