Connect with us

Kerala

എലത്തൂര്‍ എച്ച്പിസിയിലെ ഇന്ധന ചോര്‍ച്ച: ഡീസൽ നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

ഇന്ന് വൈകീട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

Published

|

Last Updated

കോഴിക്കോട് | എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ന്ന സംഭവത്തില്‍ ജലാശയങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്‌മെന്റ് മുംബെെയില്‍ നിന്ന് എത്തിച്ച കെമിക്കല്‍ ഉപയോഗിച്ചാണ് ജലാശയങ്ങളില്‍ വ്യാപിച്ച ഡീസല്‍ നിര്‍വീര്യമാക്കുന്നത്.

റവന്യൂ വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടി.പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥലം സന്ദര്‍ശിച്ച് ഓടുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു.കോഴിക്കോട് കൊച്ചി റീജിനുകളില്‍ ഇത് പരിശോധിക്കും.

ആളുകളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി ശേഖരിക്കുന്നുണ്ട്. മൂന്ന് കുടുംബങ്ങളിലെ ആളുകളെ നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇന്ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവര്‍ക്കൊപ്പം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എച്ച്പിസിഎല്‍ കമ്പനിയോടും കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

 

Latest