International
പാക്കിസ്ഥാനില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ മരിച്ചു, അറുപതോളം പേര്‍ക്ക് ഗുരുതര പരുക്ക്
പ്രദേശത്തെ കടകളിലേക്ക് പെട്രോള്‍ വിതരണം ചെയ്യാനായി എത്തിയ ട്രക്ക് ആണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ഇസ്‌ലാമാബാദ് | പാക്കിസ്ഥാനില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബലൂചിസ്ഥാനിലെ നോഷ്‌കിയിലായിരുന്നു അപകടം.
പ്രദേശത്തെ കടകളിലേക്ക് പെട്രോള്‍ വിതരണം ചെയ്യാനായി എത്തിയ ട്രക്ക് ആണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീ ടാങ്കറിലേക്ക് പടര്‍ന്നതാണെന്നാണ് പാക്കിസ്ഥാന്‍ അധികൃതര്‍ പറയുന്നത്.
പാക് സേനക്കു നേരെ ഇടക്കിടെ ആക്രമണം നടക്കുന്ന ബലൂച് മേഖലയിലാണ് സംഭവം. ട്രക്ക് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
---- facebook comment plugin here -----