Uae
ഫുജൈറ; ആദ്യ അന്താരാഷ്ട്ര സാഹസിക ടൂറിസം കോൺഫറൻസ്
ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെയാണ് ടൂറിസം കോൺഫറൻസ്.

ഫുജൈറ | യു എ ഇയിലെ ആദ്യ അന്താരാഷ്ട്ര സാഹസിക ടൂറിസം കോൺഫറൻസിന് ഫുജൈറയിൽ നടക്കും. ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ നടക്കുന്ന പരിപാടി, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ച് ഫുജൈറ അഡ്വഞ്ചേഴ്‌സ് സെന്ററാണ് സംഘടിപ്പിക്കുന്നത്.
ഫുജൈറയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി, സമ്പന്നമായ സംസ്‌കാരം, തന്ത്രപ്രധാനമായ സ്ഥാനം എന്നിവ പ്രയോജനപ്പെടുത്തി ഒരു പ്രമുഖ സാഹസിക ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. മൂന്ന് ദിവസത്തെ കോൺഫറൻസിൽ നിക്ഷേപം, സുരക്ഷ, സുസ്ഥിരത, നവീകരണം എന്നീ വിഷയങ്ങളിൽ സംവാദങ്ങൾ, സംവേദനാത്മക സെഷനുകൾ എന്നിവ നടക്കും.
പങ്കെടുക്കുന്നവർക്ക് ശൈഖ് സായിദ് മസ്ജിദ്, ഫുജൈറ ഫോർട്ട്, വാദി വുറയ്യ നേച്ചർ റിസർവിലെ ഗൈഡഡ് ഹൈക്കുകൾ, ആഴക്കടൽ മത്സ്യബന്ധനം, പ്രാദേശിക ഭക്ഷണ അനുഭവങ്ങൾ എന്നിവയുൾപ്പെടെ ഫുജൈറയുടെ പ്രകൃതി-സാംസ്‌കാരിക ആകർഷണങ്ങൾ അനുഭവിക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----