sslc
എസ് എസ് എൽ സി: അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ നാല് വിദ്യാർഥികൾക്ക് മുഴുവൻ എ പ്ലസ്
പരീക്ഷയെഴുതിയ 23 വിദ്യാർഥികളിൽ 22 വിദ്യാർഥികൾ വിജയിച്ചു.
അൽ ഐൻ | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നാല് വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചതായി അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അധികൃതർ അറിയിച്ചു. മറിയം യൂനുസ്, മെഹ്റിൻ അബ്ദുൽ കരീം, സ്നേഹ ഷിബു, ശർബിൻ ശിഹാബ് എന്നിവർക്കാണ് എ പ്ലസ് ലഭിച്ചത്. പരീക്ഷയെഴുതിയ 23 വിദ്യാർഥികളിൽ 22 വിദ്യാർഥികൾ വിജയിച്ചു. കൊവിഡ്-19 കാരണം ഒരു വിദ്യാർഥിക്ക് ഒരു പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.
---- facebook comment plugin here -----