Connect with us

ksrtc crisis

കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ ശമ്പള കുടിശ്ശികയും നാളെ മുതല്‍ വിതരണം

എല്ലാ മാസവും അഞ്ചാം തീയതിക്ക് ശമ്പളം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതായി തൊഴിലാളി യൂണിയനുകള്‍

Published

|

Last Updated

തിരുവനന്തപുരം |  കെ എസ് ആര്‍ ടി സിയില്‍ ഇനിയും നല്‍കാനുള്ള ശമ്പള കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതെന്ന് കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. എല്ലാ മാസവും അഞ്ചിന് തന്നെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മറ്റ് ആനുകൂല്ല്യങ്ങളുടെ കാര്യത്തില്‍ഡ കോര്‍പറേഷന്‍ നിലപാട് എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

കെ എസ് ആര്‍ സിസിലെ വരവുചെലവ് കണക്കുകള്‍ പരിശോധിക്കാണമെന്ന് സി ഐ ടി യു അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ മാനേജ്‌മെന്റ് നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബി എം എസ് അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

 

 

Latest