Kerala
ടൈഗ്രീസ് വാലിയില്‍ ഫംഗ്ഷനല്‍ ആന്‍ഡ് ഇൻഡഗ്രേറ്റീവ് മെഡിസിന്‍ ഡിപാര്‍ട്‌മെൻ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്‍ട്‌മെൻ്റ് തുറക്കുന്നത്

കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലി വെല്‍നെസ്സ് റിട്രീറ്റില്‍ ഫംഗ്ഷനല്‍ ആന്‍ഡ് ഇൻഡഗ്രേറ്റീവ് മെഡിസിന്‍ ഡിപാര്‍ട്‌മെൻ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രവും ആയുഷ് (ആയുര്‍വേദം, യോഗ, നേച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി) പാരമ്പര്യങ്ങളും സമന്വയിപ്പിച്ചുള്ള ഈ പുതിയ ശാഖ, രോഗശമനത്തിനും ആരോഗ്യപ്രചോദനത്തിനും സമഗ്ര പരിഹാരങ്ങള്‍ നല്‍കുന്ന തരത്തിലാണ് നടപ്പാക്കുന്നത്. രോഗലക്ഷണങ്ങള്‍ക്കപ്പുറം രോഗമൂലങ്ങള്‍ നീക്കുന്നതിനുള്ള ശാസ്ത്രീയ- പാരമ്പര്യ സമന്വയമാണ് ഈ രീതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രമുഖ വ്യവസായി കെ വി സക്കീര്‍ ഹുസൈന്‍ ഡിപാര്‍ട്‌മെൻ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ടൈഗ്രീസ് വാലി ചെയര്‍മാന്‍ ഡോ. യു കെ ഹാഫിസ് മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സംവിധായകന്‍ റോബിന്‍ തിരുമല, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. കമാല്‍ എച്ച് മുഹമ്മദ്, ഡോ. ഫഹീം, ഡോ. എ പി ശാഹുല്‍ ഹമീദ്, ഡോ. സ്വാദിഖ് ദീവന്‍, ഡോ. വെങ്കിടേഷ്, ഡോ. മുഹമ്മദ് റഫീഖ്, ഡോ. മുഹമ്മദ് നാസിം, സുരേഷ് കുമാര്‍ സ്‌കൈബര്‍ ടെക് സംസാരിച്ചു.