Connect with us

Kerala

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ ഖബറടക്കം നടത്തി

അതിവികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ചെന്നാപ്പറയും മുണ്ടക്കയം വരിക്കാനി പള്ളിയും സാക്ഷ്യ വഹിച്ചത്.

Published

|

Last Updated

പത്തനംതിട്ട |    മുണ്ടക്കയം പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ മൃതദേഹം സംസ്‌കരിച്ചു. ചെന്നാപ്പാറയിലെ പൊതുദര്‍ശനത്തിനുശേഷം മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം.

സോഫിയയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി. നാടിനെ ആകെ കണ്ണീരിലാഴ്ത്തി സോഫിയ ഇസ്മയിലിന് നാട്ടുകാരുടെ യാത്രാമൊഴി. അതിവികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ചെന്നാപ്പറയും മുണ്ടക്കയം വരിക്കാനി പള്ളിയും സാക്ഷ്യ വഹിച്ചത്. ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി സോഫിയയുടെ മൃതദേഹം ചെന്നാപ്പാറയിലേക്ക് എത്തിച്ചത്. ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൃതദേഹം മുണ്ടക്കയം വരിക്കാനി ജുമ മസ്ജിദിലേക്ക് കൊണ്ടുപോയി. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ഖബറടക്കി.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കൊമ്പന്‍പാറയില്‍ വെച്ചു സോഫിയയെ കാട്ടാന ആക്രമിച്ചു കൊന്നത്. ഇതിന് പിന്നാലെ തന്നെ വന്യമൃഗ ആക്രമണന്തിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇടുക്കി കലക്ടര്‍ എത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും എന്ന് ഉറപ്പു നല്‍കിയതോടുകൂടിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് വനം വകുപ്പ് കൈമാറി. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ബാക്കി തുക കൈമാറും. പ്രശ്‌ന പരിഹാരത്തിന് കലക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

 

---- facebook comment plugin here -----

Latest