Connect with us

Kerala

മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി സ്ത്രീയുടെ സംസ്‌കാരം ഇന്ന്

ഇന്നലെ രാവിലെയാണ് പോത്തിനെ മേയ്ക്കാനായി വനത്തില്‍ പോയ മൂത്തേടത്തെ സരോജിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

Published

|

Last Updated

മലപ്പുറം | കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്‌കാരം ഇന്ന്. ഇന്നലെ രാവിലെയാണ് പോത്തിനെ മേയ്ക്കാനായി വനത്തില്‍ പോയ മൂത്തേടത്തെ സരോജിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഉച്ചക്കുളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

തുടരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. സബ് കലക്ടര്‍ നേരിട്ടെത്തി ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രണ്ടാഴ്ച മുന്‍പ് നിലമ്പൂര്‍ കരുളായില്‍ കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.