Connect with us

Kerala

ജിസ് മോളുടെയും കുട്ടികളുടെയും സംസ്‌കാര ചടങ്ങുകള്‍ നടത്തി

മൃതദ്ദേഹത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്

Published

|

Last Updated

പാലാ  | മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ജിസ് മോളുടെയും രണ്ട് കുട്ടികളുടെയും സംസ്‌കാര ചടങ്ങുകള്‍ നടത്തി. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ വള്ളിച്ചീര ചെറുകര പള്ളിയിലെത്തിയ ജിസ്മോളുടെയും മക്കളുടെയും മൃതദ്ദേഹത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.നാടിന്റെ വേദനയില്‍ പങ്കെടുക്കാന്‍ മൂന്ന് മണിയോടെ തന്നെ പള്ളി പരിസരത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയിരുന്നു .

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം എം പി ഫ്രാന്‍സിസ് ജോര്‍ജ്,മുന്‍ എംപി തോമസ് ചാഴികാടന്‍,രാജേഷ് വാളിപ്ലാക്കല്‍,ജോസ് മോന്‍ മുണ്ടയ്ക്കല്‍,പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ,ബിജു പുന്നത്താനം,ജോസഫ് ചാമക്കാല,സന്തോഷ് കാവുകാട്ട്,തങ്കച്ചന്‍ മണ്ണൂശ്ശേരി എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ജിസ്‌മോള് കഴിഞ്ഞ ദിവസമാണ് ആറ്റില്‍ച്ചാടി മരിച്ചത്.കൂടെ രണ്ടു കുഞ്ഞുങ്ങളെയുമായാണ് ആറ്റില്‍ ചാടിയത് .നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .