Connect with us

Obituary

അൽഹസയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ ഖബറടക്കം ഇന്ന് നടക്കും

ഞായറാഴ്ച രാവിലെയാണ് സഊദിയിലെ ബത്തയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്

Published

|

Last Updated

ദമാം |ഉംറ നിര്‍വ്വഹിക്കാനായി ഒമാനില്‍ നിന്നെത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മരിച്ചവരുടെ ഖബറടക്കം ഇന്ന് നടക്കും.ളുഹര്‍ നമസ്‌കാര ശേഷം അല്‍-അഹ്‌സയിലെ ആല്‍മഖ്ബറതു സ്വാലിഹയില്‍ നടക്കും.

രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ കലാലയം സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ സഹല മുസ്ലിയാരകത്ത്, മകള്‍ ഫാത്വിമ ആലിയ, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മിസ്വ്അബ് കൂത്തുപറമ്പിന്റെ മകന്‍ ദഖ്വാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് സഊദിയിലെ ബത്തയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഫാത്വിമ ആലിയും , ദഖ്വാനും അപകടസ്ഥലത്ത് വെച്ചും സഹല ആശുപത്രിയിലുമാണ് മരിച്ചത്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ സി എഫ് അല്‍ ഹസ റീജ്യന്‍ നേതാക്കളായ ഹാഷിം മുസ്ലിയാര്‍ ,ശരീഫ് സഖാഫി ,റഫീഖ് ചന്തിരൂര്‍,ആര്‍.എസ്.സി നേതാക്കളായ ഫൈസല്‍ പരിക്കാടന്‍ ,ജിശാദ്,ബന്ധുക്കളും നേതൃത്വം നല്‍കി. കബീര്‍ ചേളാരി,നിസാര്‍ കാട്ടില്‍,ബഷീര്‍ ഉള്ളണം ,മുജീബ് എ ആര്‍ നഗര്‍ എന്നിവര്‍ എന്നിവര്‍ ആവശ്യമായ സഹായവുമായി രംഗത്തുണ്ട്.