Connect with us

Malappuram

ഉപരിപഠനം: കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് വേഗത്തിൽ നടപ്പിലാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

തെക്കൻ ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന മുഴുവൻ സീറ്റുകളും ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലായി പുന:ക്രമീകരിക്കണം

Published

|

Last Updated

മലപ്പുറം | ജില്ലയിലെ ഉപരിപഠനത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി സക്കാർ നിയോഗിച്ച പ്രൊഫ: കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പിൽ വരുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഹയർ സെക്കണ്ടറി ബാച്ച് പുന:സംഘടന കമ്മറ്റി മലബാറിലെ ഹയർ സെക്കണ്ടറി സീറ്റു ക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ച് പഠിച്ച റിപ്പോർട്ടിൽ ജില്ലയിൽ നിലനിൽക്കുന്ന ഭീതിജനകമായ ഉപരിപഠന സൗകര്യത്തിലെ സീറ്റുകളുടെ കുറവ് സർക്കാർ ഗൗരവിത്തിലെടുക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

എസ് എസ് എൽ.സി ഫലം പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്കുള്ള ആശങ്ക ഇല്ലാതാക്കണം. റിപ്പോർട്ടിലെ ശുപാർശ പ്രകാരം തെക്കൻ ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന മുഴുവൻ സീറ്റുകളും ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലായി പുന:ക്രമീകരിക്കണം. 65 ലധികം കുട്ടികളാൽ വീർപ്പുമുട്ടുന്ന നിലവിലെ ക്ലാസു റൂമുകളിലെ പഠനം ഏറെ വിഷമമുണ്ടാക്കുന്നു. ഇത് പഠനത്തെയും അച്ചടക്കത്തെയും ഗൗരവമായി ബാധിക്കുന്നതിനാൽ ക്ലാസുകളിൽ 50 കുട്ടികൾ എന്ന മാനദണ്ഡം നിർബ്ബന്ധമായും പാലിക്കണമെന്നും കമ്മിറ്റി പറഞ്ഞു.

ഇക്കാര്യങ്ങൾ നേടിയെടുക്കുന്നതിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ ജില്ലയിലെ മുഴുവനാളുകളും മുന്നോട്ട് വരണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. ഇക്കഴിഞ്ഞ മാർച്ച് മാസം കാർത്തികേയൻ കമ്മിറ്റി മുമ്പാകെ 15 ഇന നിർദ്ദേശങ്ങൾ നൽകി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest