Connect with us

Kozhikode

ഫുതൂഹ് അക്കാദമി: പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി

മൂന്ന് മാസം നീണ്ടുനിന്ന കോഴ്‌സിന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി നേതൃത്വം നല്‍കി.

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ പുതിയ സംരഭമായ ഫുതൂഹ് അക്കാദമിയില്‍ പഠനം പൂര്‍ത്തീകരിച്ച പ്രഥമ ബാച്ചിന് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) വിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ ഹികം ആസ്പദമാക്കിയുള്ള കോഴ്‌സാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. മൂന്ന് മാസം നീണ്ടുനിന്ന കോഴ്‌സിന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി നേതൃത്വം നല്‍കി.

പുരുഷന്മാരും സ്ത്രീകളുമടക്കം എണ്‍പതില്‍ അധികം ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് ഓഫ്‌ലൈനായും ഓണ്‍ലൈനായും ആണ് ക്ലാസുകള്‍ നടന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണത്തിനൊപ്പം ഇജാസത് കൈമാറ്റവും നടന്നു.

ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടേത് അടക്കം വിവിധ പണ്ഡിതന്മാരുടെ പുതിയ ഹൃസ്വകാല കോഴ്‌സുകളാണ് ഫുതൂഹ് അക്കാദമിക്ക് കീഴില്‍ നടക്കുന്നത്. അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

Latest