Connect with us

Kozhikode

ഫുതൂഹ് ഹോളിഡേയ്സ് ലോഗോ പ്രകാശനം ചെയ്തു

വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വൈജ്ഞാനിക-ആത്മീയ-സാംസ്‌കാരിക-വിദ്യാഭ്യാസ-ആരോഗ്യ സഞ്ചാരങ്ങള്‍ക്കാണ് ഫുതൂഹ് ഹോളിഡേയ്സ് ചിറക് നല്‍കുന്നത്.

Published

|

Last Updated

ഫുതൂഹ് ഹോളിഡേയ്സിന്റെ ലോഗോ ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ശൈഖ് യഹിയ റോഡസ് യു എസ് എ, ഡോ. അഫീഫ് അല്‍ അകിതി യു കെ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഫുതൂഹ് ഹോളിഡേയ്സ്’ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സിയുടെ ലോഗോ പ്രകാശനം ചെയ്തു. ശൈഖ് യഹിയ റോഡസ് യു എസ് എ, ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ഡോ. അഫീഫ് അല്‍ അകിതി യു കെ, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നീ ലോകപ്രസിദ്ധ പണ്ഡിതര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വൈജ്ഞാനിക-ആത്മീയ-സാംസ്‌കാരിക-വിദ്യാഭ്യാസ-ആരോഗ്യ സഞ്ചാരങ്ങള്‍ക്കാണ് ഫുതൂഹ് ഹോളിഡേയ്സ് ചിറക് നല്‍കുന്നത്. അതോടൊപ്പം, ടൂറിസ-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സാധ്യതകള്‍ ലോകത്തിന് മുന്നിലെത്തിക്കുകയും അതുവഴി വിദേശ സഞ്ചാരികളെ കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കുകയും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളാണ് ഫുതൂഹ് ഹോളിഡേയ്സ് ആവിഷ്‌കരിക്കുന്നത്.

ഈ ലക്ഷ്യത്തിലധിഷ്ഠിതമായുള്ള വിവിധ യാത്രകള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, തുര്‍ക്കി, ഫലസ്തീന്‍, ഇറാഖ്, മലേഷ്യ, മൊറോക്കോ, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടൂറിസം പാക്കേജുകളാണ് നടപ്പാക്കുന്നത്. അതോടൊപ്പം, യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ ഹൃസ്വകാല ഹജ്ജ്-ഉംറ പാക്കേജുകളും ഫുതൂഹ് ഹോളിഡേയ്സ് ഒരുക്കുന്നുണ്ട്.

സാമ്പത്തിക പ്രയാസമുള്ളവര്‍ക്കായി തവണ വ്യവസ്ഥയിലുള്ള സ്‌കീമുകളും സംവിധാനിക്കുന്നുണ്ട്. ലോഗോ പ്രകാശന ചടങ്ങില്‍ ഫുതൂഹ് ഹോളിഡേയ്സ് ഡയറക്ടര്‍ അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി അധ്യക്ഷത വഹിച്ചു. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി +91 6235 127 137, +91 9961 102 203 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest