Kerala
ഫ്യൂച്ചര്‍ ടോക്കുകള്‍ ശ്രദ്ധേയമാകുന്നു
ഐ പി എഫ് നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു
തൃശൂർ |ആമ്പല്ലൂരില്‍ എസ്് വൈ എസ് പ്ലാറ്റിനം ജൂബി ലി ആഘോഷങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ ടോക്കുകള്‍ പ്രൊഫഷനല്‍ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും പുതിയ ആശയങ്ങള്‍ക്ക് വേദിയാകുന്നു. ഇന്റഗ്രേറ്റഡ് പ്രൊഫഷനല്‍സ് ഫോറത്തിന്റെ (ഐ പി എഫ്) നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഭാവിയുടെ സാധ്യതകളെ ആലോചിച്ച് വിവിധ പ്രൊഫഷനല്‍ മേഖലകളിലെ പ്രഗത്ഭര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സ്രോത്രസ്സുകള്‍, മാനസികാരോഗ്യം വീണ്ടെടുക്കാം, എ ഐ സംവിധാനം പാലിയേറ്റീവ് കെയറുകളില്‍ തുടങ്ങി ഒട്ടനവധി സെഷനുകളാണ് നടന്നുവരുന്നത്.
ഫ്യൂച്ചര്‍ ടോക്കുകളിലൂടെയും ഫോറങ്ങളിലൂടെയും സംവദിക്കുന്ന പ്രമുഖ പ്രഭാഷകര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് ആകര്‍ഷണീയത കൂട്ടുന്നു. പുതിയ ആശയങ്ങളും സംരംഭകത്വത്തിനുള്ള പ്രചോദനങ്ങളും സൃഷ്്ടിക്കുന്ന ഈ പരിപാടി പ്രൊഫഷനല്‍ സമൂഹത്തിന് മാത്രമല്ല, ഭാവിയോട് പ്രതീക്ഷയുള്ള എല്ലാ തലങ്ങളിലെയും ആളുകള്‍ക്കും പുതിയ വെളിച്ചം നല്‍കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.