Connect with us

Kerala

പ്രായപരിധി സംബന്ധിച്ച ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരം; എഡിജിപിയുടെ കാര്യത്തില്‍ മുന്‍വിധിയില്ലാതെ തീരുമാനമെടുക്കും: ടിപി രാമകൃഷ്ണന്‍

പ്രായപരിധിയില്‍  ഇളവ് നല്‍കുന്നത് പാര്‍ട്ടി തീരുമാനമാണെന്നും രാമകൃഷ്ണന്‍

Published

|

Last Updated

കൊച്ചി |  പ്രായപരിധി സംബന്ധിച്ച മുന്‍മന്ത്രി ജി സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പ്രായപരിധിയില്‍ ഇളവു നല്‍കുന്നത് സംബന്ധിച്ച് ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരമാണ.പ്രായപരിധിയില്‍  ഇളവ് നല്‍കുന്നത് പാര്‍ട്ടി തീരുമാനമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പാകെ വരുമ്പോള്‍ ഒരു മുന്‍വിധിയുമില്ലാതെ തീരുമാനമുണ്ടാകും. എന്‍സിപിയിലെ മന്ത്രിമാറ്റം ഇടതുമുന്നണിയില്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയിലെ പ്രശ്നം പരിഹരിക്കേണ്ടത് അവര്‍ തന്നെയാണ്. മുഖ്യമന്ത്രി തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു

പി വി അന്‍വര്‍ പുതിയ സംഘടന രൂപീകരിക്കുന്നത് ഇടതുമുന്നണിക്ക് വെല്ലുവിളിയല്ല. എല്‍ഡിഎഫ് വ്യക്തമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്, ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന സംവിധാനമാണ്. അതുകൊണ്ട് വരുന്ന ചില നീക്കങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല.എസ്ഡിപിഐ, ജമാ അത്ത് തുടങ്ങിയ സംഘടനകള്‍ മുസ്ലിം ലീഗിന്റെ കൂടി സഹായത്തോടുകൂടി വര്‍ഗീയമായ ഏകീകരണത്തിന് ശ്രമിക്കുകയാണ്. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് മുന്നോട്ടു പോകുന്നത്. ഈ നിലപാട് തുടരുമെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു

Latest