g sudhakaran$cpm
ജി സുധാകരന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവ്
പ്രവര്‍ത്തന ഘടകം ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന ബ്രാഞ്ച്
ആലപ്പുഴ | മുന്‍മന്ത്രിയും മുിതര്‍ന്ന നേതാവുമായ ജി സുധാകരന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. 75 വയസ് പ്രായം കഴിഞ്ഞ് ഒഴിവാക്കപ്പെട്ട നേതാക്കളെ ജില്ലാ കേന്ദ്രങ്ങളിലെ ബ്രാഞ്ചില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. ഇതുപ്രകാരം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ ജില്ലാ കമ്മിറ്റിയിലെ പ്രത്യേകം ക്ഷണിതാവാകുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന പരിപാടികളിലൊക്കെ സുധാകരന്‍ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന ബ്രാഞ്ചിലാകും ഇനി ജി സുധാകരന്‍ പ്രവര്‍ത്തിക്കുക. ഇക്കാര്യം സുധാകരന്‍ തന്നെ കത്തിലൂടെ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.