Kerala
ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍
യുവതീ പ്രവേശം വിലക്കിയ ചട്ടം സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം
തിരുവനന്തപുരം | ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. യുവതീ പ്രവേശം വിലക്കിയ ചട്ടം സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ് നിയമനമെന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ കയറാവൂ എന്ന സുധാകരന്റെ പ്രസ്താവന വിവാദമായിുരന്നു. ജ്യോതിഷ താന്ത്രിക വേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
---- facebook comment plugin here -----