Connect with us

Alappuzha

ലഹരിക്കെതിരെ സംസാരിക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്യുന്നത് സാര്‍വത്രികമായെന്ന് ജി സുധാകരന്‍

അഴിമതിക്കെതിരെ പ്രസംഗിച്ചാല്‍ മാത്രം പോര, അഴിമതി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ആലപ്പുഴ | ലഹരിക്കെതിരെ സംസാരിക്കുകയും പിന്നീട് രഹസ്യമായി അത് വിപണനം നടത്തുകയും ചെയ്യുന്നത് സാര്‍വത്രികമായെന്ന് സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പറഞ്ഞു. ഇതൊരു തമാശയായി മാറിയിരിക്കുകയാണ്.

അഴിമതിക്കെതിരെ പ്രസംഗിച്ചാല്‍ മാത്രം പോര, അഴിമതി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാർക്കെതിരെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടപടിയെടുക്കണമെന്നും ആലപ്പുഴയിൽ ജേസിസ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

നിരോധിത പാന്‍മസാല കടത്തുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ സി പി എമ്മിന്റെ നഗരസഭാംഗത്തിനെതിരെ നടപടിയെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജി സുധാകരന്റെ അഭിപ്രായം.

Latest