Connect with us

cpm disciplinary action

തെറ്റ് ചെയ്തിട്ടില്ലെന്ന് ജി സുധാകരന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

അര മണിക്കൂറിലധികമായി കൂടിക്കാഴ്ച ആരംഭിച്ചിട്ട്.

Published

|

Last Updated

തിരുവനന്തപുരം | അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജി സുധാകരന്‍. സി പി എം സെക്രട്ടറിയേറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തുകയാണ് ജി സുധാകരന്‍. അര മണിക്കൂറിലധികമായി കൂടിക്കാഴ്ച ആരംഭിച്ചിട്ട്.

സെക്രട്ടറിയേറ്റില്‍ സ്വന്തം ഭാഗം വിശദീകരിക്കുമ്പോഴാണ് വീഴ്ച വരുത്തിയിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞത്. യോഗത്തിന് ശേഷം എ കെ ജി സെന്ററില്‍ നിന്ന് പുറത്തുവന്ന അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

നടപടി പാര്‍ട്ടി പരസ്യപ്പെടുത്തി. സീറ്റ് ലഭിക്കാതായപ്പോള്‍ അസ്വസ്ഥനായെന്നും സംസ്ഥാന സമിതിയംഗത്തിന്റെ രീതിയിലല്ല പ്രചാരണത്തില്‍ ഇടപെട്ടതെന്നും അച്ചടക്ക നടപടിക്ക് കാരണമായി സി പി എം പറയുന്നു.

Latest