Connect with us

Kerala

റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് ജി സുധാകരന്‍

എല്ലാവരും ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം | റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വിരമിച്ച സഹകരണ ബേങ്ക് ജീവനക്കാരുടെ സമരം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരന്‍.

ഗതാഗത തടസ്സമില്ലാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കാന്‍. എല്ലാവരും ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സി പി എം സമ്മേളനം നടത്തിയത് വിവാദമായിരുന്നു. കേസില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനുമെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇത്തരം പ്രവണതകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെടുകയാണെന്നുമായിരുന്നു കോടതി നിരീക്ഷണം.

Latest