National
ജി 20 ഉച്ചകോടി; സംയുക്ത പ്രസ്താവനയില്‍ സമവായമായി
ഇത് സാധ്യമാക്കിയ നമ്മുടെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു
ന്യൂഡല്‍ഹി \ ഡല്‍ഹിയില്‍ തുടരുന്ന ജി 20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ സമവായമായി. നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനം ശനിയാഴ്ച അംഗീകരിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിലെത്തിയ ശേഷമുള്ള സംയുക്ത പ്രസ്താവന ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഇന്ത്യക്ക് വലിയ വിജയമാണ്.
ഇന്ത്യന്‍ സംഘത്തിന്റെ പരിശ്രമവും നിങ്ങളുടെ സഹകരണവും കാരണം ന്യൂഡല്‍ഹി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തില്‍ ഒരു സമവായത്തിലെത്തിയെന്ന സന്തോഷവാര്‍ത്ത ഇപ്പോള്‍ ലഭിച്ചുവെന്ന് ഭാരത് മണ്ഡപത്തില്‍ ഉച്ചകോടിയുടെ രണ്ടാം സെഷനില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ജി20 പ്രഖ്യാപനം അംഗീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. അംഗങ്ങളുടെ അംഗീകാരത്തിന് ശേഷം ഇത് അംഗീകരിച്ചതായും മോദി അറിയിച്ചു.ഇത് സാധ്യമാക്കിയ നമ്മുടെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.
ജി-20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.