International
ജി20 ഉച്ചകോടി: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തി
തിങ്കളാഴ്ച വരെ ഇന്ത്യയില്‍ തുടരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെയും സന്ദര്‍ശിക്കും.
ന്യൂഡല്‍ഹി| സഊദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ജി 20 യിലേക്കുള്ള സഊദി പ്രതിനിധി സംഘത്തെ നയിക്കാന്‍ ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രനേതാക്കള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇന്ത്യയില്‍ തുടരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെയും സന്ദര്‍ശിക്കും.
ഉച്ചകോടിയില്‍ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകളില്‍ സഊദി അറേബ്യയുടെ കിരീടാവകാശിയും പങ്കെടുക്കും. കൂടാതെ, സഊദി-ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ പ്രധാന യോഗവും അജണ്ടയിലുണ്ട്. ഇന്ത്യ-സഊദി വ്യാപാര ബന്ധങ്ങള്‍ സന്ദര്‍ശനം കാരണം ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. നേരത്തെ 2019 ഫെബ്രുവരിയില്‍ കിരീടാവകാശി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.