Ongoing News
ജി 20 ഉച്ചകോടി; ശരീഫ് കാരശ്ശേരി പങ്കെടുക്കും
'നീതിയായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും നിര്‍മ്മിക്കുക' എന്ന പ്രമേയത്തില്‍ മൂന്ന് സെഷനുകളില്‍ നടക്കുന്ന ജി 20 ഉച്ചകോടി നാളെ യാണ് ആരംഭിക്കുന്നത്.
ദുബൈ | ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സിറാജ് ഗള്‍ഫ് ജനറല്‍ മാനേജറും ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി പങ്കെടുക്കും.
‘നീതിയായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും നിര്‍മ്മിക്കുക’ എന്ന പ്രമേയത്തില്‍ മൂന്ന് സെഷനുകളില്‍ നടക്കുന്ന ജി 20 ഉച്ചകോടി നാളെ യാണ് ആരംഭിക്കുന്നത്.
ആഗോള ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരണം, സുസ്ഥിര വികസനവും ഊര്‍ജ്ജ പരിവര്‍ത്തനവും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടവും ഉച്ചകോടിയുടെ സമാപന പ്രഖ്യാപനത്തില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈന പ്രസിഡന്റ് ഷി ജിന്‍ പിങ്, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.