National
ജി20 ഉച്ചകോടി: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യ സന്ദര്‍ശിക്കും
സെപ്തം: എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി.
വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റെ ജോ ബൈഡന്‍ സെപ്തം: ഏഴിന് ഇന്ത്യയിലെത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ബൈഡന്‍ സെപ്തം: 10 വരെ ഇന്ത്യയിലുണ്ടാകും. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ മേധാവി ജേക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ബൈഡന്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് അറിയിച്ച സള്ളിവന്‍ പക്ഷെ, ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. 2026ലെ ജി20 ഉച്ചകോടിക്ക് യു എസാണ് ആതിഥേയത്വം വഹിക്കുക.
ഡല്‍ഹിയില്‍ പൊതു അവധി
ഉച്ചകോടി നടക്കുന്ന സാഹചര്യത്തില്‍ സെപ്തം: എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവായി. ന്യൂഡല്‍ഹി ജില്ലാ പോലീസ് പരിധിയിലെ ബേങ്കുകള്‍, ധനകാര്യം സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.