Connect with us

National

ഗഗന്‍യാന്‍;ആദ്യ പരീക്ഷണ ദൗത്യം നാളെ

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്

Published

|

Last Updated

ശ്രീഹരിക്കോട്ട| ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം നാളെ നടക്കും. നാളെ രാവിലെ എട്ടുമണിക്കാണ് നടക്കുക. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്. പേടകം വിക്ഷേപിച്ച് ഒന്‍പതാമത്തെ മിനിറ്റിലാണ് സമുദ്രോപരിതലത്തില്‍ എത്തുക.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യമാണിത്. ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് പരീക്ഷണ വാഹനം ഉയര്‍ന്നുപൊങ്ങി, 62 ാമത്തെ സെക്കന്‍ഡില്‍ 11.9 കിലോമീറ്റര്‍ ദൂരത്തില്‍ വച്ച് ടെസ്റ്റ് വെഹിക്കിള്‍ എസ്‌കേപ്പ് സിസ്റ്റവുമായി വേര്‍പ്പെടും. പിന്നീട് 30 സെക്കന്‍ഡ് കൊണ്ട് അഞ്ച് കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്‌കേപ്പ് സിസ്റ്റം വേര്‍പ്പെടുത്തും.

ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ടെസ്റ്റ് വെഹിക്കല്‍ പതിക്കും. ക്രൂ എസ്‌കേപ്പ് സിസ്റ്റം 14 കിലോമീറ്റര്‍ അകലെയും നിര്‍ണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂള്‍ പാരച്യൂടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേന സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം. 2025ല്‍ ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം.