Connect with us

gambling

നോട്ടെണ്ണല്‍ മെഷീനുമായി ചൂതാട്ട സംഘം പിടിയില്‍

സംഘത്തില്‍ നിന്ന് എട്ട് ലക്ഷം രൂപ പിടിച്ചെടുത്തു

Published

|

Last Updated

മട്ടാഞ്ചേരി | തോപ്പുംപടിയില്‍ നോട്ടെണ്ണല്‍ മെഷീനുമായി വന്‍ ചൂതാട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തോപ്പുംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ എന്‍ അനൂപ്, എസ് ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് 13 അംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി തുണ്ടിപ്പറമ്പില്‍ വീട്ടില്‍ ബഷീര്‍ (35), പനയപിള്ളി സ്വദേശി ഷഫീക്ക്് (35), മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പില്‍ സലീഷ് (35), പെരുമ്പടപ്പ് തൈക്കൂട്ടത്തില്‍ തോമസ് (30), പള്ളുരുത്തി പരപ്പില്‍ വീട്ടില്‍ ശിഹാബ് (35), പനങ്ങാട് മൈലന്തറ വീട്ടില്‍ ജെയ്‌സന്‍ (38), പള്ളുരുത്തി പൂപ്പണ്ടശേരി വീട്ടില്‍ ജോസഫ് (53), കപ്പലണ്ടിമുക്ക് കോശക്ക വീട്ടില്‍ ഷബീര്‍ (33), പനങ്ങാട് പള്ളത്താഴത്ത് വീട്ടില്‍ റഷീദ് (57), പള്ളുരുത്തി വലിയ പുരക്കല്‍ വീട്ടില്‍ സന്തോഷ് (53), പനയപിള്ളി പണ്ടാര പറമ്പില്‍ ആസിഫ് (19), കൊച്ചങ്ങാടി സ്വദേശി അന്‍വര്‍ (32) എന്നിവരെയാണ് കരുവേലിപ്പടി വികാസ് ജംഗ്ഷന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് നോട്ടെണ്ണല്‍ മെഷീന് പുറമെ എട്ടേകാല്‍ ലക്ഷം രൂപയും അറുപത് പാക്കറ്റ് ചീട്ടും പോലീസ് പിടിച്ചെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമേഷ്, രതീഷ്, ശരത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Latest