Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ചക്കുവളളി ക്ഷേത്രത്തില്‍ ഗണപതി ഹോമം

60 രൂപ അടച്ചാണ് ഹോമം നടത്തിയത്.ഹോമം നടത്തിയതിന്റെ റസീപ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Published

|

Last Updated

കൊല്ലം| മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കൊല്ലം ചക്കുവളളി ക്ഷേത്രത്തില്‍ ഗണപതി ഹോമം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പരബ്രഹ്‌മ ക്ഷേത്രമാണ് ചക്കുവളളി ക്ഷേത്രം. 60 രൂപ അടച്ചാണ് ഹോമം നടത്തിയത്.

ഹോമം നടത്തിയതിന്റെ റസീപ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു. എന്നാല്‍, ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോന്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

അതേസമയം, കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് മന്ത്രിസഭ ഇന്ന് പര്യടനം നടത്തുന്നത്. പൗരപ്രമുഖന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം രാവിലെ കൊട്ടാരക്കര മണ്ഡലത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest