congress issue
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഉത്തരവാദികള്‍ ഗാന്ധിമാര്‍ മാത്രമല്ല: പി ചിദംബരം
മണ്ഡലം മുതല്‍ എ ഐ സി സിവരെയുള്ള നേതാക്കള്‍ ഉത്തരവാദികള്‍
ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ സമീപകാല തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ഗാന്ധിമാര്‍ മാത്രം ഉത്തരവാദികളല്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദംബരം. നേതൃസ്ഥാനത്തുള്ള എല്ലാവരും ഉത്തരവാദികളാണ്. പാര്‍ട്ടി പിളരരുതെന്ന് കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി-23 നേതാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഞാന്‍ ഗോവയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ ഗാന്ധിമാരും മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കുകയായിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് ആരും ഒളിച്ചോടുന്നില്ല. ബ്ലോക്ക്, ജില്ലാ, സംസ്ഥാന, എ ഐ സി സി നേതാക്കളെല്ലാം ഉത്തരവാദികളാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----