Connect with us

From the print

ഗണേശ് ചതുർഥി ഘോഷയാത്ര; വെള്ളത്തുണിയിട്ട് മറച്ച് മുസ്‌ലിം പള്ളികൾ

സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇതെന്നാണ് വിശദീകരണം

Published

|

Last Updated

ഹൈദരാബാദ് | ഗണേശ് ചതുർഥി ഘോഷയാത്ര നടക്കാനിരിക്കെ ഹൈദരാബാദിൽ മുസ്‌ലിം പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതർ. പ്രദേശത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇതെന്നാണ് വിശദീകരണം. 17നാണ് ഘോഷയാത്ര.

വർഗീയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും ജാഗ്രത പുലർത്താനും പോലീസിന് സ്പെഷ്യൽ ബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്. നാംപള്ളിയിലെ ഏക് മിനാർ മസ്ജിദ്, മോസംജാഹിയിലെ മസ്ജിദ് ഇ മെഹബൂബ്, സിദിയംബർ ബസാറിലെ ജാമിഅ മസ്ജിദ് തുടങ്ങിയ പള്ളികളാണ് വെള്ളത്തുണി കൊണ്ട് മറച്ചത്. അതേസമയം മുസ്‌ലിം പള്ളികൾ മറച്ചുവെക്കുന്ന നടപടിക്കെതിരെ വിമർശം ശക്തമാകുകയാണ്. സമാധാനം സൃഷ്ടിക്കാനാണ് നീക്കമെന്ന് അധികാരികൾ ന്യായീകരിക്കുന്നതിനിടെ ഇത്തരം സമീപനം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും ഭയം സൃഷ്ടിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും വിമർശം ഉയരുന്നുണ്ട്.

Latest