Connect with us

National

ഗുണ്ടാനേതാവ് ദീപക് ബോക്‌സര്‍ 8 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ബില്‍ഡര്‍ അമിത് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപക് ബോക്‌സര്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ഗുണ്ടാനേതാവ് ദീപക്ക് ബോക്‌സര്‍ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് ബോക്‌സറെ കസ്റ്റഡിയില്‍ നല്‍കിയത്. മെക്സിക്കോയില്‍ നിന്നാണ് പൊലീസ് ദീപക് ബോക്‌സറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. എഫ്ബിഐയും ഡല്‍ഹി പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

സുരക്ഷാ കാരണങ്ങളാല്‍ ദീപക്കിനെ ലോക്കപ്പിലിടുകയായിരുന്നു. കനത്ത സുരക്ഷയോടെയാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (എസിഎംഎം) പട്യാല ഹൗസ് കോടതിയിലെ ലോക്കപ്പില്‍ വാദം നടത്തി. സ്പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ മനീഷിന്റെ മൊഴികള്‍ കേട്ട് കോടതി എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചു. പ്രത്യേക സെല്‍ ദീപക്കിനെ മറ്റ് കേസുകളിലെ പങ്കാളിത്തം കണ്ടെത്തുന്നതിന് ചോദ്യം ചെയ്യാന്‍ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടു. വ്യാജ പാസ്പോര്‍ട്ട് കേസും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

2022ല്‍ ബുരാരി ഏരിയയില്‍ ബില്‍ഡര്‍ അമിത് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപക് ബോക്‌സര്‍. ബുരാരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദീപക് ബോക്സറിനും സംഘത്തിനുമെതിരെ മാര്‍ച്ചില്‍ പൊലീസ് സ്പെഷ്യല്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിദഗ്ധ സംഘം അദ്ദേഹത്തെ പിടികൂടിയത്.

 

 

 

 

Latest