Uae
ദുബൈയിൽ ഉദ്യോഗസ്ഥരായി ചമഞ്ഞ സംഘത്തെ അറസ്റ്റ് ചെയ്തു
വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.

ദുബൈ | ഉദ്യോഗസ്ഥരായി ചമഞ്ഞ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.ബേങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി ഫണ്ട് മോഷ്ടിക്കാൻ യു എ ഇ പാസ് ആപ്പിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ പ്രതികൾ ഇരകളെ പ്രേരിപ്പിക്കുകയായിരുന്നു.പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ബേങ്ക് കാർഡ് നമ്പറുകളും സി വി വി കോഡുകളും ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നതിനായി ഇരകളെ കബളിപ്പിക്കാൻ സംഘം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ വിശദീകരിച്ചു.
ഇത്തരം കേസുകൾ ആശങ്കാജനകമായ വർധിച്ചതിനെത്തുടർന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനായി പോലീസ് ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. അവരുടെ സ്ഥലം തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
ഔദ്യോഗിക അധികാരികളെന്ന് അവകാശപ്പെടുന്ന വ്യക്തികളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി.ബേങ്കിംഗ് വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആവശ്യപ്പെടുന്ന ഏതൊരാളും അക്കൗണ്ടുകളിലേക്ക് ആക്സസ് നേടാൻ ശ്രമിക്കുന്ന വഞ്ചകരാവും.ഫോണിലൂടെ വ്യക്തിഗതമോ രഹസ്യാത്മകമോ ആയ ഡാറ്റ പങ്കിടുന്നത് ഒഴിവാക്കണമെന്ന് പോലീസ് ഉപദേശിച്ചു.