Connect with us

National

കൂട്ട ബലാത്സംഗം; പ്രതി കുറ്റക്കാരനെന്ന് ഡല്‍ഹി കോടതി

മുപ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രവീന്ദര്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തി. മുപ്പതോളം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു.

ഒടുവില്‍ നീതി ലഭിച്ചു. ഇത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്നെന്ന് അഡീഷണല്‍ ഡിസിപി വിക്രംജിത് സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയാണ് പ്രതി. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്.

പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മദ്യലഹരിയിലാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  മധുര പലഹാരങ്ങള്‍ നല്‍കിയാണ് കുട്ടികളെ വശീകരിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

 

 

 

Latest