Connect with us

Kerala

തൃശൂരില്‍ എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

പണവുമായി കണ്ടെയ്‌നര്‍ ലോറിയില്‍ കടക്കുന്നതിനിടെയാണ് തമിഴ്‌നാട് പോലീസ് പിടികൂടുകയായിരുന്നു

Published

|

Last Updated

തൃശ്ശൂര്‍  | തൃശ്ശൂരില്‍ മൂന്ന് എടിഎമ്മുകളില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. നാമക്കലിന് സമീപമം വെച്ചാണ് ഹരിയാന സ്വദേശികളായ ആറംഗ സംഘം പോലീസിന്റെ പിടിയിലായത്

പണവുമായി കണ്ടെയ്‌നര്‍ ലോറിയില്‍ കടക്കുന്നതിനിടെയാണ് തമിഴ്‌നാട് പോലീസ് പിടികൂടുകയായിരുന്നു.കവര്‍ച്ചക്ക് ഉപയോഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഉണ്ടെന്നാണ് വിവരം. എസ് കെ ലോജിറ്റിക്‌സിന്റെതാണ് കണ്ടെയ്‌നര്‍. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്‌നാട് പോലീസ് ലോറി വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ ടി എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എസ്ബിഐ എ ടി എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്.

 

---- facebook comment plugin here -----

Latest