Connect with us

Kerala

തൃശൂരില്‍ സിനിമാസ്റ്റൈലില്‍ ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി; പോലീസെത്തി തടഞ്ഞു

പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 32 പേര്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ സിനിമസ്റ്റൈലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 32 പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ബാക്കി 16 പേര്‍ക്കെതിരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി.

ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ഗുണ്ടാനേതാവിന്റെ കൂട്ടാളികള്‍ സന്ദേശം നല്‍കിയിരുന്നു. വിവരം അറിഞ്ഞ പൊലീസ് മൈതാനത്ത് നിരീക്ഷണം ശക്തമാക്കി. ചെറുപ്പക്കാര്‍ എത്തിയപ്പോള്‍ നാല് ജീപ്പുകളിലായെത്തി ഇവരെ പിടികൂടുകയായിരുന്നു.

 

Latest