Kerala
തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു
മൂന്നു മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്ന ജോയിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരിച്ചു.
തിരുവനന്തപുരം | തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ജോയിയെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്ന ജോയിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരിച്ചു.
ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്ഷനിൽ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് ജോയിയെ വെട്ടിയത്. പ്രതികളെ പിടികൂടിയിട്ടില്ല.
കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് പുറത്തിറങ്ങിയത്.
---- facebook comment plugin here -----