Kerala
കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസ് : നാലുപേര്‍ക്ക് 30 വര്‍ഷം തടവ്
വെള്ളംകൊള്ളിയില്‍ വെച്ച് പ്രതികള്‍ രണ്ട് വാഹനങ്ങളിലായി കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുമ്പോഴാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്.
തിരുവനന്തപുരം |101 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസില്‍ നാലുപേര്‍ക്ക് 30 വര്‍ഷം തടവ്. ഫൈസല്‍, നിയാസ്, ജസീല്‍, റിയാസ് എന്നീ നാലുപേരെയാണ് 30 വര്‍ഷം തടവിന് ശിക്ഷിച്ചത്. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴയും കെട്ടിവക്കണം. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി- VII ആണ് ശിക്ഷ വിധിച്ചത്.
2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളംകൊള്ളിയില്‍ വെച്ച് പ്രതികള്‍ രണ്ട് വാഹനങ്ങളിലായി കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുമ്പോഴാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. പ്രതികള്‍ കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് പിക്കപ്പ് വാനുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. കേസിന്റെ അന്വേഷണ ചുമതല
തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ആയിരുന്ന ഹരികൃഷ്ണപിള്ളക്കായിരുന്നു.