Kerala
ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് ഒമ്പത് കിലോഗ്രാം
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജിജി പോളും സംഘവും, ആര്‍ പി എഫ്/സി ഐ ബി സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട് | പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒമ്പത് കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജിജി പോളും സംഘവും, ആര്‍ പി എഫ്/സി ഐ ബി സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കഞ്ചാവ് കസ്റ്റഡിയിലെടുത്തു.
മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് കഞ്ചാവ് കിടന്നിരുന്നത്. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
---- facebook comment plugin here -----