Kerala
കോഴിക്കോട് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു; രണ്ട് പേര്‍ പിടിയില്‍
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

കോഴിക്കോട് | അപകടത്തില്‍പെട്ട കാറില്‍ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് മൂഴിക്കലില്‍ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചത്.
സംഭവത്തില്‍ ചിപ്പിലിത്തോട് സ്വദേശികളായ സഫ്‌നാസ്, അസറുദ്ദീന്‍ എന്നിവര്‍ പിടിയിലായി. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
---- facebook comment plugin here -----