Kerala
കഞ്ചാവ് കടത്ത് കേസ്; യുവതിക്ക് കഠിനതടവും പിഴയും
2018 ഏപ്രില്‍ ഒന്നിന് ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് യുവതി പിടിയിലാകുന്നത്.

തൊടുപുഴ | കഞ്ചാവ്് കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട സ്വദേശി ജോമിനി തോമസി ( 42 ) നെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എന്‍ ഡി പി എസ് കോടതി സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഹരികുമാര്‍ കെ എന്‍ ആണ് ശിക്ഷ വിധിച്ചത്.
2018 ഏപ്രില്‍ ഒന്നിന് ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് യുവതി പിടിയിലാകുന്നത്. രണ്ട് കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. പ്രോസിക്യൂഷന് വേണ്ടി എന്‍ ഡി പി എസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.
---- facebook comment plugin here -----